പോത്തൻകോട്: 18 കാരനെ സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു.കൊയ്ത്തൂർക്കോണം കബറഡി ഷബീർ മൻസിലിൽ യാസിൻ (21), സഹോദരൻ ഷമീർ(29),കബറഡി സാജിത് മൻസിൽ സാജിത് (19) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. മേലെതോന്നയ്ക്കൽ ഖബറടി നിഹാസ് മൻസിലിൽ ബിലാൽ (18) നെയാണ് ഇവർ മർദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.സ്കൂട്ടറിൽ വരികയായിരുന്ന ബിലാലിനെ വഴിയിൽ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി അജ്മൽ എവിടെ എന്ന് ചോദിച്ച് അസഭ്യം പറയുകയും കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നു. കാറിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ ബിലാലിനെ മൂന്നംഗസംഘം വീട്ടിലെത്തിയും അസഭ്യം പറഞ്ഞു. തുടർന്ന് അന്നേദിവസം രാത്രി പതിനൊന്നരയോടെ കബറടിയിൽ എത്തിയ അക്രമിസംഘം ബിലാലിന്റെ സുഹൃത്ത് അജ്മലിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തി പ്രതികളെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |