പാവറട്ടി : വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് മോഷണ ശ്രമം. മുല്ലശ്ശേരി, തിരുനെല്ലൂർ ഇടിയഞ്ചിറ കിഴക്കേകര ബണ്ടിന് സമീപം വൈശ്യം വീട്ടിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ഷെരീഫയുടെ (58) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് ഷെരീഫയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മാല പൊട്ടിക്കാനുള്ള ശ്രമം നടത്തിയത്.
മാല അഴിച്ചു വെച്ചിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടതോടെ കാതിലെ കമ്മൽ വലിച്ചുപൊട്ടിക്കാനായി ശ്രമം. ബഹളം കേട്ട് അയൽവാസികൾ എത്തുന്നതിനിടയിൽ മോഷ്ടാവ് രക്ഷപ്പെട്ടു. കാതിന് മുറിവേറ്റു. മുഖത്ത് മാസ്‌കും തൊപ്പിയും ധരിച്ചയാളാണ് ആക്രമിച്ചതെന്ന് ഷെരീഫ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഇവരുടെ രണ്ടര പവന്റെ മാല പൊട്ടിച്ചിരുന്നു. അതിന്റെ അന്വേഷണം ഇതുവരെ എവിടെയുമെത്തിയിട്ടില്ല. ഗുരുവായൂർ എ.സി.പി സ്ഥലം സന്ദർശിച്ചു. പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |