വെള്ളറട: ബംഗളൂരിൽ നിന്നും ബൈക്കിൽ കൊണ്ടുവന്ന 2.8 ഗ്രാം എ.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കാട്ടാക്കട ആമച്ചൽ ഇടയില വീട്ടിൽ അനീഷ് (26), വിതുര മേമല രോഹിണി നിവാസിൽ അമൽ ദേവ് (27) എന്നിവരാണ് പിടിയിലായത്. വെള്ളറടയിൽ കേരള തമിഴ്നാട് അതിർത്തിയായ കടുക്കറയിൽ റൂറൽ എസ്.പി സുദർശനന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് സെല്ലും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടുകൂടിയാണ് ബംഗളൂരിൽ നിന്നും മയക്കുമരുന്നുമായി വരുന്ന വിവരം പൊലീസിന് ലഭിച്ചത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |