കോട്ടാങ്ങൽ : വീടിനടുത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പൊലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വായ്പ്പൂര് കുളത്തൂർ നടുഭാഗം ഒരയ്ക്കൽപാറ ഒ.എം അനൂപ് ( 39), വായ്പൂര് കുളത്തൂർ കിടാരക്കുഴിയിൽ വീട്ടിൽ കെ ജി സൈജു (43) എന്നിവരാണ് പിടിയിലായത്. കുളത്തൂർ പുത്തൂർ വീട്ടിൽ വത്സല രാധാകൃഷ്ണ (68) ന്റെ മരുമകൻ പ്രദീപിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അസഭ്യംവിളിച്ചും ഭീഷണിപ്പെടുത്തിയും പ്രദീപിന്റെ വീട്ടിലെത്തിയ പ്രതികൾ കുടുംബാംഗങ്ങളെയും മർദ്ദിച്ചു. ആക്രമണത്തിൽ സ്ത്രീകൾക്കും പരിക്കേറ്റു. പെരുമ്പെട്ടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ
പൊലീസ് ഇൻസ്‌പെക്ടർ ബി.സജീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ രാത്രി തന്നെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |