വെഞ്ഞാറമൂട്: മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു.വെള്ളുമണ്ണടി കട്ടയ്ക്കാലിൽ വീട്ടിൽ ശാന്തകുമാരി(60)യെയാണ് ഭർത്താവ് സുന്ദരേശൻ(65) വെട്ടിപ്പരിക്കേൽപ്പിച്ചത്. വെഞ്ഞാറമൂട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയിലും കാലിനും പരിക്കേറ്റ ശാന്തകുമാരിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |