ബേപ്പൂർ : മാറാട് അയ്യപ്പ ഭജന മഠത്തിൽ അതി ക്രമിച്ച് കയറി പൂജാരിയെ മർദ്ധിക്കുകയും പൂജാദ്രവ്യങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മാറാട് ,സാഗര സരണി സ്വദേശിയെ മാറാട് പോലീസ് കസ്റ്റഡിയിലെടുത്തു. സാഗര സരണിയിൽ നവാസിനെയാണ് (45 )പിടികൂടിയത്. മർദ്ദനമേറ്റ പൂജാരി മാറാട് സ്വദേശി ചീന ച്ചാൽ വീട് ശ്രീനിവാസൻ (76) ബീച്ച് ആ ശുപത്രിയിൽ ചികിത്സ തേടി ' ശനിയാഴ്ച രാവിലെ 6 മണിക്കാണ് സംഭവം നടന്നത്. അയ്യപ്പ ഭജന മഠത്തിൽ രാവിലെ വിളക്ക് തെളിയിക്കാനെത്തിയ ശ്രീനിവാസനെ മഠത്തിൽ അതിക്രമിച്ച് കയറിയായിരുന്നു നവാസിന്റെ അതിക്രമം ' സമീപത്തെ ആലപ്പാട്ട് ക്ഷേത്ര കവാടത്തിന്റെ പൂട്ട് പൊളിക്കുവാനും ശ്രമമുണ്ടായി. സംഭവത്തെ തുടർന്ന് മാറാട് പോലീസ് സ്റ്റേഷനിൽ വെച്ച് ഡി സി പി അരുൺ കെ പവിത്രന്റെ നേതൃത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. വിവിധ രാഷ്ടീയ - മത പ്രതിനിധികൾ പങ്കെടുത്തു. പ്രതിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകി. ശാന്തമായ മാറാടിൽ ' അസ്വസ്ഥത പുലർത്തുന്ന രീതിയിലേക്ക് ഈ സംഭവം മാറരുതെന്ന് സർവ്വ കക്ഷി യോഗം വിലയിരുത്തി. മാറാട് പോലിസ് സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന 51 അംഗസംഖ്യയിൽ നിന്നും 16 ഓളം പോലീസുകാരെ ഇതര സ്റ്റേഷനിലേക്ക് മാറ്റിയതോടെ പരിമിതമായ അംഗബലത്തോടെയാണ് മാറാട് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പരിമിതമായ അംഗബലത്താൽ നിലവിൽ ഡ്യൂട്ടിയിലുളള പോലീസുകാർ അമിത ജോലിഭാരം മൂലം കഷ്ടതയിലാണ് ' ഈ വിഷയം കൗൺസിലർമാർ ഡി സി പി അരുൺ കെ പവിത്രന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മാറാടിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ അനിഷ്ടസംഭവത്തെ തുടർന്ന് മാറാട് നിവാസികൾ ഇപ്പോഴും ദുരിതമനുഭവിക്കുകയാണെന്നും ഭൂമിക്ക് വിലയില്ലാതാകുന്നതും മാറാടിലും പരിസര പ്രദേശങ്ങളിലെ യുവതി - യുവാക്കൾക്ക് വിവാഹാന്വേഷണം തുടർച്ചയായി മുടങ്ങുന്നതും മാറാടിനെ തളർത്തിയ സാഹചര്യമാണ് നിലനില്ക്കുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.. ഡി സി പി അരുൺ കെ പവിത്രൻ , എസിപി ബാലചന്ദ്രൻ, മാറാട് എസ് എച്ച് ഒ ബെന്നി ലാലു, മാറാട് എസ് ഐ അജിത്ത്, ഷിനു പിണ്ണാണത്ത് , രാജീവൻ , .തിരുവച്ചിറ, ജബ്ബാർ മാസ്റ്റർ, പീതാംബരൻ പൊന്നത്ത്, കൗൺസിലർ കൊല്ലരത്ത് സുരേഷ്, പ്രേംലാൽ , രഞ്ജിത്ത് തുടങ്ങിയവർ സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |