പഴയങ്ങാടി (കണ്ണൂർ): ഷീസും ടീ ഷർട്ടും ധരിച്ചതിന്റെ പേരിൽ മാടായി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ളസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിംഗിന് വിധേയമാക്കിയതായി പരാതി. ശുചിമുറിയിൽ കൊണ്ടുപോയി പ്ലസ് ടു വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് അടുത്തില സ്വദേശിയായ പ്ളസ് വൺ വിദ്യാർത്ഥി പറഞ്ഞു. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകൾ ഉണ്ട്. വിദ്യാർത്ഥി പഴയങ്ങാടി താലൂക്കാശുപ്രതിയിൽ ചികിത്സ തേടി. വിദ്യാർത്ഥി വിവരമറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ പഴയങ്ങാടി പൊലീസിൽ പരാതി നൽകി. മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |