കാസർകോട്: ബൈക്കിലിരുന്ന് സംസാരിക്കുന്നതിനിടെ രണ്ടംഗസംഘം മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെട്ടു. കാട്ടിപ്പാറ പള്ളഞ്ചിയിലെ അബ്ദുൾ ജലീലിന്റെ മൊബൈൽ ഫോണാണ് ബൈക്കിലെത്തിയ രണ്ടംഗംസംഘം തട്ടിയെടുത്തത്. വ്യാഴാഴ്ച രാത്രി 10.30നും 11.30നും ഇടയിൽ ബോവിക്കാനം എട്ടാംമൈലിലാണ് സംഭവം. ബദിയടുക്ക ഭാഗത്ത് നിന്ന് കാറിൽ വന്ന് ബോവിക്കാനത്തിറങ്ങിയ അബ്ദുൾ ജലീൽ അവിടെ നിന്ന് ബൈക്കിൽ പള്ളഞ്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ എട്ടാംമൈലിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം ജലീലിന്റെ ഫോൺ തട്ടിയെടുത്ത് സ്ഥലം വിടുകയാണുണ്ടായത്.
ജലീൽ ബൈക്കിൽ വീട്ടിലെത്തി ഭാര്യാസഹോദരനോട് വിവരം പറഞ്ഞ ശേഷം ആദൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് പിഗ്മി കലക്ഷൻ ഏജന്റിന്റെ പണം തട്ടിയെടുത്ത സംഭവം നടന്നിരുന്നു. ലഹരിസംഘങ്ങൾ ഈ ഭാഗത്ത് സജീവമാണെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |