
മൂവാറ്റുപുഴ: യു.കെയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ. മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുഴിയിൽ വീട്ടിൽ അമർദത്ത് സുരേഷിനെയാണ് (25) മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വിസ വാഗ്ദാനം ചെയ്ത് മുളവൂർ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾ മൂവാറ്റുപുഴ അരമനപ്പടിയിൽ പോഷ് സ്റ്റഡി എബ്രോഡ് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അതുൽ പ്രേം ഉണ്ണി, പി.വി. എൽദോസ്, എസ്. ശ്രീനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എച്ച്. ഹാരിസ്, ബിനിൽ എൽദോസ്, ഇ.കെ. പ്രതീഷ, കെ.കെ. അനുമോൾ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |