
കൊല്ലം: വില്പനയ്ക്കായി കരുതിയിരുന്ന 5 ഗ്രാം എം.ഡി.എം.എയുമായി കിളികൊല്ലൂർ കോയിക്കൽ ആനന്ദവിലാസം വീട്ടിൽ അക്ബർഷാ (40) എക്സൈസിന്റെ പിടിയിൽ. കിളികൊല്ലൂർ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് അക്ബർ ഷാ പിടിയിലായത്. എം.ഡി.എം.എ സൂക്ഷിച്ചിരുന്ന, ബുള്ളറ്റും ഇടപാടുകാരെ വിളിച്ചിരുന്ന മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. അക്ബർഷ നേരത്തെ ലഹരി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിൽ എക്സൈസ് കൊല്ലം ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ബി. ദിനേശ്, അസി. എക്സൈസ് ഇൻസ്പെക്ടർ, വിനയകുമാർ, ഷഹാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ബി. ഷെഫീഖ്, സിവിൽ എക്സൈസ് ഓഫീസർ ഗോകുൽ ഗോപൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക, എക്സൈസ് ഡ്രൈവർ വിശ്വനാഥൻ എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |