
മടവൂർ: മുട്ടാഞ്ചേരി ഭാഗങ്ങളിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഹെറോയിൻ കടത്തിലെ പ്രധാന കണ്ണിയായ വെസ്റ്റ് ബംഗാൾ സ്വദേശി ഛോട്ടു ഭായ് എന്നറിയപ്പെടുന്ന റഖീബ് അൽ അലം(35) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 50 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വിപണിയിൽ രണ്ട് ലക്ഷത്തോളം വില വരും. റഖീബ് അൽ അലം വെസ്റ്റ്ബംഗാളിൽ നിന്നും ഹെറോയിൻ എത്തിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ചെറുകിട വില്പനക്കാർക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്. ഗ്രാമിന് 3000 മുതൽ 4000 രൂപ വരെയാണ് ഈടാക്കി വരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |