
ആറ്റിങ്ങൽ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ചാത്തൻപാറ ഭാഗത്തുവച്ച് ഉപദ്രവിച്ച ആലംകോട് തെഞ്ചേരിക്കോണം സ്വദേശി അസ്ഹറുദ്ദീനെ (19) ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തു.
കഴിഞ്ഞ 16ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം. യുവതിയെ പിന്തുടർന്നശേഷം ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി സ്റ്റേഷനിൽ പരാതി നൽകി. ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ.ജെയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.
സംഭവസ്ഥലത്തിന് സമീപമുള്ള 50ലധികം സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. എസ്.ഐ ജിഷ്ണു എം.എസ്,എസ്.ഐ സിതാര മോഹൻ,എസ്.സി.പി.ഒ ഷജീർ, സി.പി.ഒമാരായ ദീപു കൃഷ്ണൻ,അജിൻരാജ്,അനന്തു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |