കൊടുങ്ങല്ലൂർ : ബാറിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേത്തല കണ്ടംകുളം കളിപറമ്പിൽ ഷിയാസ് (38) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കൊടുങ്ങല്ലൂർ ടി.കെ.എസ് പുരത്തുള്ള കൈരളി ബാറിൽ എറിയാട് പേബസാർ അബുതാഹിറും സുഹൃത്ത് നിസിനും ഇരിക്കുന്ന ടേബിളിൽ വന്നിരുന്ന് ശല്യം ചെയ്യുകയും അബുതാഹിറിനെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ.അരുൺ, എസ്.ഐ കെ.സാലിം, ജി.എസ് സി.പി.ഒമാരായ ഷെമീർ, എം.എസ്.അരുൺ, വിഷ്ണു, സി.പി.ഒ ജിലീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |