SignIn
Kerala Kaumudi Online
Tuesday, 24 February 2026 9.12 PM IST

തോക്കിൻമുനയിൽ നിർത്തി യുവതിയെ സഹോദരന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി,​ വിരലുകൾ വെട്ടി വീഡിയോ ചിത്രീകരിച്ചു

Increase Font Size Decrease Font Size Print Page

assault

രുദ്രാപൂർ: യുവതിയെ തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്തു. ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഭർത്താവിന്റെ സഹോദരനൊപ്പം സരസ്മേള കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവതിയെയും ബന്ധുവിനെയും തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരെ സമീപത്തുള്ള വിജനമായ സ്ഥലത്തേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി.


ഭർത്താവിന്റെ സഹോദരന്റെ മുന്നിലിട്ടാണ് പ്രതികൾ യുവതിയെ മാറി മാറി പീഡനത്തിന് ഇരയാക്കിയത്. എതിർക്കാൻ ശ്രമിച്ച യുവതിയുടെ ഇടതുകൈയിലെ വിരലുകൾ വെട്ടി പരിക്കേൽപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതിപ്പെട്ടാൽ പീഡന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തി.


യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന ഭർത്താവിന്റെ സഹോദരന് നേരത്തെ പ്രതികളെ പരിചയമുണ്ടെന്നാണ് വിവരം. ഇതിനെ തുടർന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

TAGS: CASE DIARY, CRIME, LATESTNEWS, UTTARAKAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.