
കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ മാർക്കറ്റിനു സമീപത്തെ ടീ കമ്പനി ലഘുഭക്ഷണ ശാലയിൽ ഞായറാഴ്ച രാത്രി കടഉടമ അത്താണി സ്വദേശി തൻസിൽ, ജീവനക്കാരനായ അസാം സ്വദേശി അബ്ബാസ് എന്നിവരെ മർദ്ദിച്ച കേസിൽ മൂന്നുപേർ പൊലീസിന്റെ പിടിയിലായി. പൊന്നാനി സ്വദേശി ശ്രീശാന്ത് (19), പാലക്കാട് കല്ലടത്തൂർ സ്വദേശി മുഹമ്മദ് (22), കോഴിക്കോട് ഇരിങ്ങഴ സ്വദേശി ആസാദ് (24) എന്നിവരാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
ഭക്ഷണം കഴിച്ചതിന്റെ പണം കൊടുക്കാതെ പോകാൻ ശ്രമിച്ച ഇവരെ തടഞ്ഞതാണ് സംഘർഷത്തിന് കാരണം.മർദ്ദനമേറ്റ കടഉടമയേയും ജോലിക്കാരനെയും ഞായറാഴ്ച രാത്രിതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ എസ്.ഐ ശംഭു, സീനിയർ സി.പി.ഒ സുമേഷ്,സി. പി.ഒ നൗഷാദ്, വൈശാഖ് എന്നിവരുടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |