
തൊടുപുഴ: ഒളമറ്റം അറക്കപ്പാറയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് 39 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. കരിമണ്ണൂർ സ്വദേശിയായ ഇടനേക്കൽ വീട്ടിൽ ഹാരിസ് (31), കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ വീട്ടിൽ തോംസൺ ജോയ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നിരവധി ലഹരി കേസുകളിൽ പ്രതികളാണ്. ഏറെ നാളായി നിരീക്ഷണത്തിലായിരുന്ന ഇരുവരെയും ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് യുവതികളുടെ സുഹൃത്തുക്കൾ വഴി താത്കാലിക താമസത്തിനെത്തി രണ്ട് റൂമുകളിലൊന്ന് ഉപയോഗിച്ച് വിൽപ്പന നടത്തുകയായിരുന്നു. യുവതികൾക്ക് ലഹരി ഇടപാടിൽ പങ്കില്ലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സി.എം. ബിൻസാദ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ കെ.ആർ. ബിജു, പി.എ. സെബാസ്റ്റ്യൻ, കെ.കെ. മജീദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡെന്നി, ജെസ്‌മോൻ, നൗഫൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |