
പന്തളം: കാപ്പാ കേസിൽ പ്രതികളായ യുവാക്കളെ ജില്ലയിൽ നിന്ന് പുറത്താക്കി. പന്തളം മങ്ങാരം കുരീക്കാവിൽ വീട്ടിൽ അഖിൽ.ആർ.കൃഷ്ണൻ(25), പന്തളം മങ്ങാരം മത്തോണിയിൽ ദിൽഷ മൻസിലിൽ ദിൽക്കു(24) എന്നിവരെയാണ് പുറത്താക്കിയത്. അഖിൽ.ആർ.കൃഷ്ണനെ മൂന്നുമാസത്തേക്കും ദിൽക്കുവിനെ ആറുമാസത്തേക്കുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്. കൊലപാതകശ്രമം, സംഘം ചേർന്നുള്ള ആക്രമണം, അന്യായ തടസ്സം ചെയ്യൽ, അസഭ്യം വിളിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പാ നിയമപ്രകാരം നടപടി. ജില്ലാ പൊലീസ് മേധാവി ആനന്ദ്.ആർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |