SignIn
Kerala Kaumudi Online
Friday, 24 April 2026 10.38 PM IST

വീണ്ടും ചികിത്സാപ്പിഴവ് ,​ ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചതായി പരാതി

Increase Font Size Decrease Font Size Print Page
goverment-doctor

തിരുവനന്തപുരം: ; ചികിത്സാപ്പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. കാട്ടാക്കട ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കട മമൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നത്. ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസത്തിന് ആവി പിടിച്ച ശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇതിന് പിന്നാലെ കുട്ടിയുടെ നില വഷളായതായി കുടുംബം പരാതിയിൽ പറയുന്നു. കുട്ടിയെ ആംബുലൻസിൽ ഉടൻ നെയ്യാ‍ർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നെയ്യാ‍ർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ബ ന്ധുക്കളുടെ പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്തു,​

TAGS: CASE DIARY, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY