കൊല്ലങ്കോട്: കൊടുവായൂർ പഞ്ചായത്ത് വനിതാ മെമ്പറെ ശല്യം ചെയ്ത കേസിൽ കൊടുവായൂർ പഞ്ചായത്ത് മുൻ അസിസ്റ്റന്റ് സെക്രട്ടറി ടി.പി. വേണുഗോപാൽ അറസ്റ്റിൽ. കേസെടുത്തതിനെ തുടർന്ന് മുൻകൂർ ജാമ്യപേക്ഷ വേണുഗോപാൽ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരായ പ്രതിയുടെ അറസ്റ്റ് എസ്.ഐ: അജിത് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മാസങ്ങളോളമായി പ്രതി ഫോണിലൂടെയും അല്ലാതെയും തന്നെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു എന്നായിരുന്നു മെമ്പറുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |