കിളിമാനൂർ: മാലിന്യം നിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം നാട്ടുകാർ പിടികൂടി. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ചിറ്റായിക്കോട് നാഗരുകാവിന് സമീപം നാഷണൽ പെർമിറ്റ് വാഹനത്തിൽ റഷ് ഗോൾഡ് എന്ന അനധികൃത സ്ഥാപനം തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നിന്നെന്ന് പറഞ്ഞ് മാലിന്യം നിക്ഷേപിക്കുകയും ഈ മാലിന്യം കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ ഇടപെടുകയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, ചിറ്റായിക്കോട് വാർഡ് മെമ്പർ ജിഷ്ണു എസ്. ഗോവിന്ദ്, വെട്ടിയാറ വാർഡ് മെമ്പർ അരുൺകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നജീബ്, ഹരിത കേരള മിഷൻ ആർ.പി. രമ്യ വിശ്വനാഥ് എന്നിവർ സ്ഥലത്തെത്തുകയും തുടർന്ന് കല്ലമ്പലം പൊലീസിൽ അറിയിക്കുകയുമായിരുന്നു. നാവായിക്കുളം പഞ്ചായത്ത് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിച്ചു. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |