തൊടുപുഴ: കാറിൽ വിൽപന നടത്തുന്നതിനിടെയിൽ കഞ്ചാവും എം.ഡി.എം.യുമായി മൂന്നു പേർ തൊടുപുഴ പൊലീസിന്റെ പിടിയിലായി. കോടിക്കുളം വെള്ളംചിറി പന്നത്ത് വീട്ടിൽ ഷമൽ ഹംസ (22), ഐരാമ്പിള്ളി പുത്തൻപുരയിൽ അഭിഷേക് ജിനേഷ് (22), പട്ടയംകവല അന്തീനാട്ട് അഫ്സൽ നാസർ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വീട്ടിൽ നിന്നുമായി അഞ്ച് ഗ്രാം എം.ഡി.എ, മൂന്ന് കിലോയോളം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇന്നലെ രാത്രി ഒൻപതോടെ തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജങ്ഷന് സമീപത്തു നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അടഞ്ഞു കിടന്ന വ്യാപാര സ്ഥാപനത്തിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് പ്രതികളെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |