SignIn
Kerala Kaumudi Online
Friday, 20 September 2024 8.16 PM IST

ചെങ്കലിൽ ആർ.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷം

Increase Font Size Decrease Font Size Print Page
rajesh

പാറശാല:ചെങ്കൽ കാരിയോട് നടന്ന ആർ.എസ്.എസ്- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നാല് പേർക്ക് പരിക്കേറ്റു.ഡി.വൈ.എഫ്.ഐ കാരിയോട് യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത്, സെക്രട്ടറി രാജേഷ്,ചെങ്കൽ ലോക്കൽ കമ്മിറ്റി അംഗം ധനൂപ്,കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.ആക്രമണത്തിൽ രാജേഷിന്റെ കൈക്ക് പൊട്ടലുണ്ട്.മറ്റുള്ളവർക്ക് ഗുരുതരമായ പരിക്കേറ്റു.പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണിക്കൂറുകളോളം സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടായതിനെ തുടർന്ന് പൊലീസെത്തി ലാത്തി വീശിയാണ് ഓടിച്ചത്.പാറശാല പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.