തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ രണ്ടുപേരെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം വെള്ളായണി മെരിലാൻഡ് സ്റ്റുഡിയോയ്ക്ക് സമീപം സുൽത്താന മൻസിലിൽ നസീം (26), നേമം പൊന്നുമംഗലം ചിന്തക്കുടി വീട്ടിൽ ദസ്തക്കീർ (41) എന്നിവരെയാണ് നേമം പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 1ന് നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. ഫോർട്ട് എ.സി.പി ഷാജിയുടെ മേൽനോട്ടത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇരുവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |