കൊച്ചി: നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഫോർട്ടുകൊച്ചി എസ്.എച്ച്.ഒ വി.എസ്. വിജുവിനെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വിജുവിന്റെ പെരുമാറ്റത്തിൽ അപാകതയുണ്ടായെന്ന് മട്ടാഞ്ചേരി എ.സി.പിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
ഓട്ടോയിൽ വനിതകൾ മാത്രം സഞ്ചരിക്കവേ രാത്രി ഫോർട്ടുകൊച്ചിയിൽ വച്ച് പൊലീസ് തടഞ്ഞുനിറുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് അർച്ചന കവി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തിന് വീട്ടിൽ പോകുന്നുവെന്ന് പൊലീസ് ചോദിച്ചെന്നും ഇക്കാര്യത്തിൽ പരാതി നൽകില്ലെന്നും അർച്ചന പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |