കോഴിക്കോട്: നഗ്നപൂജയ്ക്ക് നിർബന്ധിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി താമരശ്ശേരി പുതുപ്പാടി സ്വദേശിയായ യുവതി. ഭർത്താവിന്റെ ശരീരത്തിൽ ബ്രഹ്മരക്ഷസ് ഉണ്ടെന്നുപറഞ്ഞ് സുഹൃത്തായ പ്രകാശൻ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു. വഴങ്ങാതായപ്പോൾ ഭർത്താവ് ഉപദ്രവിച്ചു. ശല്യം സഹിക്കാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ ഭർത്താവ് ഷമീറും സുഹൃത്ത് പ്രകാശനും പുറത്തിറങ്ങിയാൽ ഉപദ്രവിക്കുമോയെന്ന ഭയത്താൽ സംരക്ഷണം ആവശ്യപ്പെട്ട് യുവതി ഇന്നലെ താമരശ്ശേരി പൊലീസിനെ സമീപിച്ചു. യുവതിയുടെ ഭർത്താവ് അടിവാരം വാഴയിൽ വീട്ടിൽ വി. ഷെമീർ (34), ഇയാളുടെ സുഹൃത്ത് അടിവാരം മേലെപൊട്ടിക്കൈ പി.കെ. പ്രകാശൻ (46) എന്നിവരെ താമരശ്ശേരി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വീട്ടിലെ കലഹത്തിന് കാരണം ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണെന്നും യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |