SignIn
Kerala Kaumudi Online
Thursday, 19 September 2024 2.49 AM IST

ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
ll

വർക്കല: വർക്കലയിൽ ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിക്കാൻ ശ്രമി​ച്ച കേസിൽ വൃദ്ധൻ അറസ്റ്റിൽ. വർക്കല കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂർ (60)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 22ന് വൈകുന്നേരം സ്‌കൂളിൽ നിന്നും മടങ്ങി വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിക്കു നേരെയാണ് അതിക്രമം നടന്നത്.

ഐസ്ക്രീം നൽകാമെന്ന് മോഹിപ്പിച്ച് ഷുക്കൂറിന്റെ കടയ്‌ക്കുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി ഉപദ്രവി​ക്കാൻ നോക്കുകയായി​രുന്നു. പെൺകുട്ടി അമ്മയോടൊപ്പം സ്ഥിരമായി ഷുക്കുറിന്റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വരാറുണ്ടായിരുന്നു. സംഭവദിവസം കുട്ടിയെ കാണാത്തതിനെ തുടർന്ന് തിരക്കി എത്തിയ മാതാവ് പീഡനശ്രമം നേരിൽ കാണുകയും വർക്കല പൊലീസിൽ പരാതി നൽകുകയുമായി​രുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വർക്കല വള്ളക്കടവ് ഭാഗത്ത് വച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തു. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.

വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. വർക്കല ഡിവൈ.എസ്. പി. പി. നിയാസ്, സി.ഐ. പ്രശാന്ത്,എസ്‌. ഐ. രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.