കോഴിക്കോട്: മൊബൈൽ ഫോണിൽ വ്യാജ സന്ദേശമുണ്ടാക്കി മംഗള എക്സ്പ്രസിൽ യാത്ര ചെയ്ത രണ്ട് വിദ്യാർത്ഥികളെ റെയിൽവേ സംരക്ഷണ സേന പിടികൂടി.
നിസാമുദ്ദീനിൽ നിന്ന് കോഴിക്കോട് വരെ ഓൺലൈനായി ബുക്ക് ചെയ്തുവെന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾ യാത്ര ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ വടകരയിൽ എത്തിയപ്പോൾ ടിക്കറ്റ് എക്സാമിനർ ടിക്കറ്റ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഫോൺ സന്ദേശം കാണിച്ചെങ്കിലും മംഗള എക്സ് പ്രസിൽ ഇത്തരമൊരു കോച്ച് ഉണ്ടായിരുന്നില്ല. സംശയം തോന്നിയ ടിക്കറ്റ് എക്സാമിനർ പി. എൻ. ആർ നമ്പർ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴ അടക്കാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ തയ്യാറായില്ല. ഒടുവിൽ കോഴിക്കോട്ടെ റെയിൽവേ സംരക്ഷണ സേനയെ ഏല്പിക്കുകയായിരുന്നു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പിഴ ഈടാക്കി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |