SignIn
Kerala Kaumudi Online
Thursday, 19 September 2024 11.25 AM IST

കള്ളടാക്സി : പരിശോധന ശക്തമാക്കി

Increase Font Size Decrease Font Size Print Page
taxi

നെടുങ്കണ്ടം :കഴിഞ്ഞ ദിവസം മുതൽ കമ്പംമെട്ട് ചെക്ക് പോസ്റ്റിനു സമീപം കള്ള ടാക്‌സികൾക്കായുള്ള പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ ടി . ഒ നസീർ പി. എ യുടെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ മുജീബ് പി. എസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ ഉല്ലാസ് ഡി. ചരളേൽ, ദിപു ആർ. നായർ എന്നിവരാണ് വാഹന പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഏലത്തോട്ടങ്ങളിലേയ്ക്ക് അനധികൃതമായി തൊഴിലാളികളെ കുത്തി നിറച്ച് അമിത വേഗത്തിൽ കണ്ടെത്തിയ 46 കള്ള ടാക്‌സികൾ പിടികൂടി. 219500 പിഴ ഈടാക്കി വാഹനങ്ങൾ പരിശോധനയിൽ ഇൻഷ്വറൻസില്ലാത്ത 4 വാഹനങ്ങൾ, രജിസ്‌ട്രേഷൻ വാലിഡിറ്റി ഇല്ലാത്ത 5 വാഹനങ്ങൾ, നികുതി അടയ്ക്കാത്ത 8 വാഹനങ്ങൾക്കെതിരെ കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.