കൊല്ലം: മദ്യപിച്ചെത്തി ഓണാഘോഷ പരിപാടിയിൽ ബഹളമുണ്ടാക്കുകയും പ്ലസ്ടു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയിം ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിലായി. കല്ലുവാതുക്കൽ മേവനക്കോണം ശ്രീരാഗത്തിൽ ശരത്ത് കുമാർ (ചിഞ്ചു, 34), ശ്രീരാമപുരം ആഴാത്ത് വീട്ടിൽ അനീഷ് (തേനി, 33) എന്നിവരാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കല്ലുവാതുക്കൽ വയലിൽ തൃക്കോവിൽ അമ്പലത്തിന് സമീപത്ത് നടന്ന ഓണഘോഷപരിപാടിയാണ് അലങ്കോലമാക്കിയത്. സമീപത്തുണ്ടായിരുന്ന വാഴക്കുലകളും മറ്റും വെട്ടി നശിപ്പിക്കുകയും ചെയ്തു. പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ്കുമാർ, സാബുലാൽ, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒമാരായ സുഭാഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |