തിരുവനന്തുരം : നിരവധി കേസുകളിലെ പ്രതിയായ പിടിരിട്ടാപ്പുള്ളി കാരാളി ലിജിത്ത് അറസ്റ്റിൽ.
നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം,പിടിച്ചുപറി,അടിപിടി,മയക്ക് മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് ലിജിത്തെന്ന് പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാകാതിരുന്ന പ്രതി വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ സ്റ്റേഷൻ എസ്.ഐ.ഉമേഷ്, വലിയതുറ എസ്.ഐ. അഭിലാഷ് എന്നിവരടക്കമുള്ള സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |