നെടുമങ്ങാട്: നെടുമങ്ങാട് സ്വദേശിയായ 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആനാട് നെട്ടറക്കോണം കൃഷ്ണവിലാസത്തിൽ രാഹുലിനെയാണ് ( 27 ) നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 13ന് ആനാട് അക്ഷയയിലേക്ക് പോയ പെൺകുട്ടിയെ വൈക്കം ചെമ്മനത്തുകര പാട്ടത്തിലെ ബന്ധുവീട്ടിലെത്തിച്ചായിരുന്നു പീഡിപ്പിച്ചത്.
ഫേസ്ബുക്ക് വഴിയായിരുന്നു ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ സതീഷ് കുമാർ, എസ്.ഐമാരായ സൂര്യ, ഭുവനേന്ദ്രൻ, എ.എസ്.ഐ നൂറുൽ ഹസൻ, എസ്.സി.പി.ഒ നിയാസ് സി.പി.ഒമാരായ ശരത്, ഉണ്ണിക്കൃഷ്ണൻ, അഖിൽ, അനീഷ്, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |