SignIn
Kerala Kaumudi Online
Thursday, 19 September 2024 6.03 PM IST

COPYസർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി: കൊന്നത്തടി വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Increase Font Size Decrease Font Size Print Page
arrest

അടിമാലി: ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ തിരുവനന്തപുരം നേമം പറവ ചേമ്പളം കോൺവെന്റ് റോഡ് ശോഭ നിവാസിൽ കെ. ആർ .പ്രമോദ് കുമാറിനെയാണ് വിജിലൻസ് കോട്ടയം മേഖല എസ്.പി.വി.ജി.വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കൊന്നത്തടി കാക്കാ സിറ്റി കണിച്ചാട്ട് നിസാറിൽ നിന്ന് വില്ലേജാഫീസർ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. സ്വയം തൊഴിൽ ലോൺ എടുക്കുന്നതിനായി ബാങ്കിൽഹാജരാക്കേണ്ട ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിനു വേണ്ടി പരാതിക്കാരൻ നിരവധി തവണ വില്ലേജോഫീസ് കയറിയിറങ്ങിയെങ്കിലും ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയില്ല. രണ്ടു ദിവസം മുമ്പ് ഓഫീസർ 3000 രൂപാകൈക്കൂലി ആവശ്യപ്പെട്ടു. 500 രൂപ അഡ്വാൻസായി നൽകി. ബാക്കി തുക ഇന്നലെ വില്ലേജോഫീസിൽ വെച്ച് കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന് പുറമേ സി.ഐമാരായ ടിപ്‌സൻ തോമസ്, മഹേഷ് പിള്ള, രമേഷ് ജി,എസ്.ഐമാരായ ഷാജി, സുരേഷ് കുമാർ ബി, കെ എൻ സുരേഷ് എ.എസ്.ഐമാരായ സഞ്ജയ്, ബേസിൽ, മുഹമ്മദ് ,ഷാജികുമാർ, ബിനോയ്, രഞ്ജിനി ടി.പി. എന്നിവർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.