വെഞ്ഞാറമൂട് : യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. ചടയമംഗലം കുരിയോട് വിളയിൽ വീട്ടിൽ നിന്ന് ചന്തക്കുന്നിൽ വന്ന് വാടകയ്ക്ക് താമസിക്കുന്ന സിയാദ് (38) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 23ന് രാത്രി 9.30 മണിയ്ക്കായിരുന്നു സംഭവം ചന്തക്കുന്നിലെ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്ന താഴെ പാങ്ങോട് ചന്തക്കുന്ന് സ്വദേശി ഷൈബുവിനെയാണ് ഓട്ടോയിലെത്തിയ സിയാദ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. മുൻവൈരാഗ്യമാണ് കാരണം. ഗുരുതരമായി പരിക്കേറ്റ ഷൈബു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പാങ്ങോട് സി. ഐ എൻ .സുനീഷ്, ഗ്രേഡ് എസ്. ഐ രാജൻ എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |