SignIn
Kerala Kaumudi Online
Thursday, 19 February 2026 9.20 AM IST

നഗരൂരിൽ ഗാനമേളയ്ക്കിടെ എസ്ഐയ്ക്ക് മർദനം; പൊലീസുകാരനും നാട്ടുകാരും പിടിയിൽ

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: നഗരൂരിൽ ഉത്സവത്തിനിടെ എസ് ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. പള്ളിക്കൽ സ്​റ്റേഷനിലെ സിപിഒ നന്ദുവാണ് എസ് ഐ അൻസാറിനെ മർദിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഗാനമേളയ്ക്കിടയിൽ നന്ദുവും നാട്ടുകാരും ചേരിതിരിഞ്ഞ് പ്രശ്നമുണ്ടാക്കി. ഇതുകണ്ട അൻസാറും മറ്റ് പൊലീസുകാരും പ്രശ്നം പരിഹരിച്ചിരുന്നു.

പരിപാടി കഴിഞ്ഞതിനുശേഷം മടങ്ങിയ എസ് ഐയെ നന്ദുവും സഹോദരനും കുറച്ചുനാട്ടുകാരും ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് അൻസാറിനെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. ഇവരെ സംഭവസ്ഥലത്ത് നിന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദിച്ചതിനുമെതിരെ കേസെടുത്തു.

TAGS: CASE DIARY, CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY