ആലപ്പുഴ: പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോനാണ് (35) നൂറനാട് പൊലീസിന്റെ പിടിയിലായത്. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ രഞ്ജുമോൻ വിദ്യാർത്ഥിനിയെ സ്‌നേഹം നടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സ്‌കൂളിൽപ്പോയ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഗർഭിണിയായെന്നും കണ്ടെത്തി. പ്രതി കുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും വ്യക്തമായി.
ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാർ, സബ് ഇൻസ്‌പെക്‌ടർ മിഥുൻ, സീനിയർ സിപിഒമാരായ രജീഷ്, സിജു, സിവിൽ പൊലീസ് ഓഫീസർമാരായ മനുകുമാർ. വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രഞ്ജുമോനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |