
ആലപ്പുഴ: മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചുകൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജനാണ് (69) കൊല്ലപ്പെട്ടത്. ഏക മകൻ കൃഷ്ണദാസിനെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയും മകനുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു.
മദ്യപിച്ചെത്തുന്ന കൃഷ്ണദാസ് പണമാവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോൾ മർദിക്കുകയും ചെയ്തിരുന്നു. ഇന്നലെയും പതിവുപോലെ മദ്യപിച്ചെത്തി പണമാവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. തുടർന്നാണ് മർദിച്ചത്. വീട്ടിൽ നിന്ന് ഇടയ്ക്കിടെ ബഹളം കേൾക്കുന്നതിനാൽ നാട്ടുകാരും ശ്രദ്ധിച്ചില്ല. ഇന്ന് രാവിലെ അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താൻ മർദിച്ചിരുന്നുവെന്നും കൃഷ്ണദാസ് തന്നെയാണ് നാട്ടുകാരോട് പറഞ്ഞ്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ കനകമ്മ മരിച്ചുകിടക്കുന്നതാണ് കണ്ടത്. മകന്റെ മർദനമേറ്റാണ് കനകമ്മ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |