കൊച്ചി: ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ജോത്സ്യൻ പിടിയിൽ. തൃശൂർ സ്വദേശി ജോത്സ്യൻ പ്രഭാദാണ് അറസ്റ്റിലായത്. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂണിലാണ് സംഭവം നടന്നത്.
സമൂഹമാദ്ധ്യത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടത്. കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരിലായിരുന്നു പൂജ. തൃശൂരിലെ കേന്ദ്രത്തിൽ മേയിൽ പൂജ നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ലെന്ന് പറഞ്ഞാണ് യുവതിയെ കൊച്ചിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്.
പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |