പത്തനാപുരം: ബീവറേജിൽ നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചില്ലറ വിൽപ്പന നടത്തി വന്നയാളെ പത്തനാപുരം പൊലീസ് പിടികൂടി. പുന്നല വഴങ്ങോട് ലീന വിലാസത്തിൽ പിച്ചാത്തി സുനിൽ എന്നറിയപ്പെടുന്ന സുനിൽ (42) ആണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അനധികൃത മദ്യ വിൽപ്പനയ്ക്ക് ഇയാൾക്കെതിരെ എക്സൈസ് കേസുകളും നിലവിലുണ്ട്. എക്സൈസ് കേസുകളിലും പൊലീസ് കേസുകളിലും പലപ്രാവശ്യം റിമാൻഡിൽ ആയിട്ടുള്ള ഇയാൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം തുടരുമ്പോഴാണ് പത്തനാപുരം പൊലീസിന്റെ പിടിയിലാകുന്നത്. ഇൻസ്പെക്ടർ ആർ.ബിജു, ഗ്രേഡ് എസ്.ഐ ദിലീപ് ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ബോബിൻ, വിഷ്ണു എന്നിവർ ചേർന്നാണ് പുന്നലയിൽ നിന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |