SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.45 PM IST

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയോട് വഴക്കിട്ട് യാത്രക്കാരൻ, ഒടുവിൽ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തലും

Increase Font Size Decrease Font Size Print Page

crime

​കണ്ണൂർ: ടിക്കറ്റ് ചോദിച്ച ടിടിഇയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. കണ്ണൂർ-യശ്വന്ത്പുർ എക്‌സ്പ്രസിൽ (16528) കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിനിലെ റിസർവ് കോച്ചിൽ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച ടിടിഇ മുസ്തഫയെയാണ് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയത്.

ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ ആദ്യം ടിക്കറ്റ് കാണിക്കാതെ കയർത്ത് സംസാരിച്ചു. പിന്നീട് സീറ്റിൽ നിന്ന് എഴുന്നേറ്റ് പോയി. ശുചിമുറിയുടെ അരികിലെത്തിയ യാത്രക്കാരൻ ബാഗിൽ നിന്ന് കത്രിക എടുക്കുകയായിരുന്നു. ആ സമയം ട്രെയിൻ തലശേരിയിൽ എത്തിയിരുന്നു. പൊലീസ് എത്തും മുൻപ് തന്നെ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടിരുന്നു. മലയാളത്തിലാണ് യാത്രക്കാരൻ സംസാരിച്ചതെന്ന് മുസ്തഫ പൊലീസിനോട് പറഞ്ഞു.

TAGS: CASE DIARY, ATTACK, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY