തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നാൽപ്പതുകാരിയായ ആസ്മിനയെയാണ് ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ഇൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ആസ്മിന ഒരു യുവാവിനൊപ്പം ലോഡ്ജിൽ എത്തിയത്. രാവിലെ ജീവനക്കാർ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |