
തിരുവനന്തപുരം: പി.ഗോവിന്ദപ്പിള്ള എൻഡോവ്മെന്റ് അവാർഡ് പ്രഖ്യാപിച്ചു. കേരളസർവകലാശാല കാര്യവട്ടം ക്യാംപസിൽ നിന്നും 2023, 2024 ,2025 വർഷങ്ങളിൽ എം.എ (ചരിത്രം )ക്ക് ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം.,ഫെമിന എസ്.എസ്., ശരണ്യ രഘു എന്നിവർ എൻഡോവ്മെന്റിന് അർഹരായി. 25000 രൂപ വീതമാണ് ലഭിക്കുക. പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി.ഗോവിന്ദപ്പിള്ളയുടെ പേരിൽ കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് 18ന് കാര്യവട്ടം ക്യാമ്പസിലെ സി.വി.രാമൻ ഹാളിൽ രാവിലെ 10ന് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്യും. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായി "ഭൂതകാലത്തെ സൃഷ്ടിക്കൽ :ചരിത്രരചനയുടെ രീതികൾ,സാദ്ധ്യതകൾ,വെല്ലുവിളികൾ" എന്ന വിഷയത്തിൽ ദേശീയസെമിനാർ നടത്തും. ഡോ.കെ.എൻ.ഗണേശ്, ഡോ.രാജേഷ് കോമത്ത് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |