ഇന്ത്യയിലെ വൻതാര നിരയിൽ എമ്പുരാൻ
മോഹൻലാലും പൃഥ്വിരാജും എമ്പുരാന്റെ തിരക്കഥാ ചർച്ചകൾക്കായി ദുബായിൽ എത്തി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ട്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും തിരക്ക് കണക്കിലെടുത്താണ് ദുബായിൽ ആശീർവാദ് സിനിമാസിന്റെ ഓഫീസിൽ ഇരുവരും ഒത്തുചേർന്നത്.കൂടിക്കാഴ്ചയുടെ ചിത്രം നിർമാതാവ് ആന്റണി പെരുമ്പാവൂർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു .റാമിന്റെ തുടർചിത്രീകരണത്തിന് മോഹൻലാൽ 15ന് മൊറോക്കയിലേക്ക് പുറപ്പെടും.നാല്പതുദിവസത്തെ ചിത്രീകരണം റാമിനു വേണ്ടി മൊറോക്കയിൽ പ്ളാൻ ചെയ്യുന്നത്.പ്രഭാസിന്റെ തെലുങ്ക് ചിത്രമായ സലാറിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തശേഷമാണ് പൃഥ്വിരാജ് ദുബായിൽ എത്തിയത്. 15ന് പൃഥ്വിരാജ് കേരളത്തിലേക്ക് മടങ്ങും. തുടർന്ന് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ സെക്കന്റ് ഷെഡ്യൂളിൽ പങ്കെടുക്കും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കാനാണ് തീരുമാനം.വിദേശ രാജ്യങ്ങളാണ് എമ്പുരാന്റെ ലൊക്കേഷൻ. ഇറാക്കിലും ആഫ്രിക്കയിലും ചിത്രീകരണമുണ്ട്. മുരളി ഗോപിയുടെ രചനയിലാണ് എമ്പുരാൻ ഒരുങ്ങുന്നത്.ഇന്ത്യയിലെ വൻതാര നിര ചിത്രത്തിൽ അണിനിരക്കുന്നു. ലൂസിഫറിന്റെ സ്വീകല്വായി ഒരുങ്ങുന്ന എമ്പുരാൻ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും. എമ്പുരാൻ പൂർത്തിയായശേഷം സംവിധാനം ചെയ്യുന്ന നാലാമത്തെ പാൻ ഇന്ത്യൻ ചിത്രമായ ടൈസണിന്റെ ജോലികളിൽ പ്രവേശിക്കും. ഹൊംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന് മുരളി ഗോപി രചന നിർവഹിക്കുന്നു.അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |