തിരുവനന്തപുരം: ഫർണിച്ചർ കമ്പനിയുടെ പേരിൽ മണിചെയിൻ തട്ടിപ്പ് വ്യാപകം. ജോലിയെന്ന വ്യാജേനയാണ് തട്ടിപ്പ്. കമ്പനിയുടേതെന്ന പേരിൽ ഫോണിലെത്തുന്ന എസ്.എം.എസിലൂടെ ആളുകളെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കും. 2027ൽ തുടങ്ങുന്ന കമ്പനിയിൽ ജോലിക്കായി ആദ്യം ഫർണിച്ചർ ബുക്ക് ചെയ്യിപ്പിക്കും. ഓരോ ബുക്കിംഗിലും ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിക്കും. വ്യാജമായുണ്ടാക്കിയ വെബ്സൈറ്റിൽ അക്കൗണ്ട് തുറക്കാനും പ്രേരിപ്പിക്കും. ഇതിലേക്ക് ലാഭവിഹിതം എത്തുകയെന്നാവും വാഗ്ദാനം. കൂടുതൽ ആളുകളെ ചേർക്കുന്നവർക്ക് ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിക്കും. ഇതെല്ലാം പണം അടിച്ചെടുക്കാനുള്ള തട്ടിപ്പായിരിക്കും. ഇതുപോലുള്ള തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. പരാതിപ്പെടാൻ: https://cybercrime.gov.in, 1930 (ടോൾഫ്രീ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |