ഇന്ത്യൻ സിനിമയിൽ തന്റെതായ കഴിവ് തെളിയിച്ച ഉലകനായകനാണ് കമൽഹാസൻ. മലയാളത്തിൽ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1954ൽ ജനിച്ച കമലഹാസൻ തന്റെ ആറാമത്തെ വയസിലാണ് കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അഞ്ചിലധികം സിനിമകളിൽ അദ്ദേഹം ബാലതാരമായി വേഷമിട്ടു. അതിലൊന്ന് കണ്ണും കരളും എന്ന മലയാള ചിത്രമാണ്. പിന്നീട് നായകനായി സിനിമാലോകത്ത് തിളങ്ങി. താരത്തിന്റെ സ്വകാര്യ ജീവിതവും ഏറെ ചർച്ചയാകാറുണ്ട്.
കമൽ, നർത്തകി വാണി ഗണപതിയെയാണ് ആദ്യം വിവാഹം കഴിച്ചത്. 1978ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഈ ബന്ധം കൂടുതൽ കാലം നിലനിന്നില്ല. 1988 ഇരുവരും വിവാഹമോചിതരായി. ശേഷം കമൽ നടി സരികയെ വിവാഹം കഴിച്ചു. ഇരുവർക്കും ശ്രുതി, അക്ഷര എന്നീ മക്കളുണ്ട്. 2004-ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് നടി ഗൗതമിയുമായി 2005 മുതൽ കമൽ ലിവിംഗ് ടുഗതർ ബന്ധത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ കമലിന് പ്രശസ്ത ബോളിവുഡ് നടി രേഖയുമായി അടുപ്പമുണ്ടായിരുന്നുവെന്ന ചില വാർത്തകളാണ് പുറത്തുവരുന്നത്. ടെെംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. യേഷ് ചോപ്ര സംവിധാനം ചെയ്ത 'സിൽസില' എന്ന ചിത്രത്തിന്റെ സമയത്ത് കമൽ ഹാസന്റെ ചിത്രമായ 'മീൻഡും കോകില' എന്ന തമിഴ് ചിത്രത്തിലും രേഖ കരാർ ഒപ്പിട്ടിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രേഖയും കമൽഹാസനും തമ്മിലുള്ള ബന്ധം വളർന്നെന്നാണ് റിപ്പോർട്ട്. രേഖ താമസിച്ചിരുന്ന ഹോട്ടലിൽ കമലിന്റെ അന്നത്തെ ഭാര്യ വാണി ഗണപതി എത്തിയതോടെയാണ് സ്ഥിതി വഷളായത്.1979ന്റെ അവസാനത്തിൽ ചെന്നെെയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ വാക്കുകളാണ് ഈ വിഷയത്തിന് ആധാരം.
'1979ന്റെ അവസാനത്തിൽ ചെന്നെെയിലെ ഹോട്ടലിൽ ഞാൻ ജോലി ചെയ്യുകയായിരുന്നു. ഒരു രാത്രി ഞാൻ ജോലിക്ക് എത്തിയപ്പോൾ സ്ഥലത്ത് നല്ല തിരക്ക് അനുഭവപ്പെട്ടു. റിസപ്ഷനിലെ പെൺകുട്ടികളാണ് കാര്യം എന്നോട് പറഞ്ഞത്. കമൽ ഹാസനും രേഖയും ഒരു മുറിയിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ വാണി ഗണപതി കണ്ടുവെന്നാണ് അവർ പറഞ്ഞത്'- ജീവനക്കാരൻ പറഞ്ഞു. രേഖയെ പിന്നീട് ആ സിനിമയിൽ നിന്ന് മാറ്റി പകരം ദീപയെന്ന ഉണ്ണി മേരിയെ കൊണ്ടുവന്നെന്നും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ കമലോ രേഖയോ ഈ സംഭവത്തിനെക്കുറിച്ച് ഇതുവരെ എവിടെയും പ്രസ്‌താവന നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |