ഹൃദയപൂർവ്വം
മോഹൻലാൽ, മാളവിക മോഹനൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. സിദ്ധിഖ്, ലാലു അലക്സ്, ബാബുരാജ്, സംഗീത, സംഗീത് പ്രതാപ്, സബിത ആനന്ദ് എന്നിവരാണ് മറ്റു താരങ്ങൾ.കഥ അഖിൽ സത്യൻ, തിരക്കഥ , സംഭാഷണം ടി.പി. സോനു, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഓടുംകുതിര ചാടും കുതിര ആഗസ്റ്റ് 29ന് തിയേറ്ററിൽ.അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്നു.ലാൽ,വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ,ഇടവേള ബാബു, ശ്രീകാന്ത് വെട്ടിയാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
മേനേ പ്യാർ കിയ
ഹൃദു ഹാറൂൺ , തമിഴ് നടി പ്രീതി മുകുന്ദൻ എന്നിവർ നായകനും നായികയുമായി മേനേ പ്യാർ കിയ ആഗസ്റ്റ് 29ന് പ്രദർശനത്തിന്. നവാഗതനായ ഫൈസൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്കർ അലി, മിഥൂട്ടി, അർജുൻ, ജഗദീഷ്, ജനാർദ്ദനൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്നു.
ലോക
കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായും ഒപ്പം നസ്ളനും എത്തുന്ന ലോക ചാപ്ടർ വൺ: ചന്ദ്ര ആഗസ്റ്റ് 28ന് പ്രദർശനത്തിന് . ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിക്കുന്നു. ചന്ദു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, തമിഴ് നടൻ സാൻഡി എന്നിവരാണ് മറ്റ് താരങ്ങൾ .വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്നു.
മുള്ളൻ കൊല്ലി
അഖിൽ മാരാർ നായകനായി ബാബുജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻ കൊല്ലി സെപ്തംബർ 5ന് റിലീസ് ചെയ്യും. അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ജോയ് മത്യു,സെറീന ജോൺസൺ, കൃഷണപ്രിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |