ഒരു നടന്റെ കാർ അക്സിഡന്റായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ നടൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
'മലയാളത്തിലെ മഹാനായ നടന്റെ മകൻ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റുണ്ട്. ഔദ്യോഗികമല്ലാതെ രണ്ട് ഭാര്യയുള്ള ആളാണ്. അതിൽ ആറ് പിള്ളേരുണ്ട്. അതിൽ മിടുക്കനായ ഒരുത്തനുണ്ട്. നമ്മൾ ബഹുമാനിക്കുന്ന നടൻ എന്റെ മകനാണെന്ന് അഭിമാനത്തോടെ പറയുന്ന ഒരുമകൻ. അവനെയൊക്കെ തഴഞ്ഞിട്ട് ഈ ചെറുക്കനാണ് ഈ നടന്റെ മൊത്തം പിതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ അയാളുടെ കാറും ഫോണുമടക്കം അടിച്ചുമാറ്റിയവനാണ്.
എൻക്ലേവിൽ ഇവൻ പറയുകയാണ്, മരിച്ചുപോയ നടീനടന്മാരെക്കുറിച്ച് അനാവശ്യം പറയുന്ന ചില യൂട്യൂബർമാരുണ്ട്, അവരിൽ ചിലർ ഇവിടെ ഇരിപ്പുണ്ട്. ഇതിന്റെ പേരിൽ നടപടിയെടുക്കണമെന്ന്. പക്ഷേ സജി ചെറിയാൻ പുല്ല് വില കൊടുത്തില്ല. ഈ ചെറുക്കനോട് എനിക്ക് പറയാനുള്ളത്, 32 ദിവസം സ്വകാര്യ ആശുപത്രിയിൽ മഹാനായ നടൻ കിടന്നപ്പോൾ അച്ഛനെ സ്‌നേഹിക്കുന്നതുപോലെ 28 ദിവസം പോയി നിന്നവനാണ് ഞാൻ. കാരണം എന്നെ ദിനേശേ എന്ന് അദ്ദേഹം വിളിച്ചിട്ടില്ല. നിങ്ങൾ എന്നേ പറയൂ.
ഞാൻ ഒരു ദിവസം ചെന്നപ്പോൾ, അന്ന് വൈകിട്ട് 10 ലക്ഷം രൂപ ആശുപത്രിയിൽ കെട്ടിവയ്ക്കണം. എന്ത് ചെയ്യുമെന്ന് ഇവൻ എന്നോട് ചോദിക്കുകയാണ്. നിന്റെ കൈയിൽ കാശില്ലേ, ഇഷ്ടം പോലെ ഉണ്ടാക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. ഞാൻ ചേട്ടനോട് ചോദിക്കാൻ പറഞ്ഞു. ചേട്ടൻ തരില്ലെന്ന്. അച്ഛന്റെ ബാങ്കിൽ പണമുണ്ടല്ലോ, നീ ചെലവാക്ക്, അച്ഛൻ എഴുന്നേൽക്കുമ്പോൾ കിട്ടുമല്ലോയെന്ന് പറഞ്ഞു. എന്റെ കൈയിൽ ഇല്ലെന്ന് പറഞ്ഞു. അന്ന് എന്നെ ചേട്ടാ എന്നാണ് വിളിച്ചത്. ഇന്ന് വേറെ പലതുമാണ് വിളിക്കുന്നത്.
അങ്ങനെ ഇദ്ദേഹത്തിന്റെ ചികിത്സ സംസ്ഥാന സർക്കാരിനെക്കൊണ്ട് ചെയ്യിക്കാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ ചീഫ് സെക്രട്ടറിയെ കണ്ടു. ചീഫ് സെക്രട്ടറിയുമായി എനിക്ക് നല്ല ബന്ധമായിരുന്നു. 58 ലക്ഷം രൂപ അന്ന് സർക്കാർ ആ മഹാനടനായി ചെലവഴിച്ചു.
ആ എന്നെപ്പറ്റിയാണ് ഈ ചെറുക്കൻ പറയുന്നത് മരിച്ചുപോയവരെപ്പറ്റി അനാവശ്യം പറയുന്നെന്ന്. മരിച്ചുപോയവരെപ്പറ്റി ഞാൻ പറഞ്ഞാലുണ്ടല്ലോ, അവന്റെ അച്ഛനെപ്പറ്റി പറഞ്ഞാൽപ്പോലും. മലപ്പുറത്ത് രണ്ട് പിഞ്ചുപിള്ളേരുടെ പുറത്തുകൂടി വെളുപ്പാൻ കാലത്ത് കാർ കയറ്റിയിറക്കി. മദ്രസയിൽ പോയി വന്ന കുട്ടികളായിരുന്നു. കാർ മറിഞ്ഞു. ഇവന്റെ അച്ഛൻ പാന്റ് ഇട്ടിട്ടില്ല. തൊട്ടടുത്തൊരു സ്ത്രീയാണ് ഇരിക്കുന്നത്. രാവിലെ ആറുമണിക്ക്. ഞാൻ ഇതൊക്കെ പൊട്ടിച്ചാലുണ്ടല്ലോ, ഇവനൊക്കെ തലയിൽ മുണ്ടിട്ട് കേരളം വിട്ടുപോകേണ്ടിവരും.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |