മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 3ന് ചിത്രം തിയേറ്ററുകളിൽ എത്തും. കമൽ ഹാസൻ നായകനാവുന്ന ചിത്രത്തിൽ വിജയ് സേതുപതി സുപ്രധാന വേഷം അവതരിപ്പിക്കുന്നു. ഫഹദ് ഫാസിൽ ആണ് പ്രതിനായകൻ. ഗ്യാംഗ്സ്റ്റർ ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നരേനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അണിനിരക്കുന്നതിനാൽ വൻ പ്രതീക്ഷയിലാണ് ആരാധകർ. നരേൻ, അർജുൻ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഇന്ത്യൻ 2 എന്ന ചിത്രത്തിനുശേഷം കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ മുൻ നിര സംവിധായകനായി മാറിയ ലോകേഷ് കനകരാജ് ഒറ്റ ഷെഡ്യൂളിലാണ് വിക്രം ചിത്രീകരിച്ചത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |