SignIn
Kerala Kaumudi Online
Friday, 13 September 2024 7.39 AM IST

മമ്മൂട്ടി യു .കെയിൽ

Increase Font Size Decrease Font Size Print Page
mammotty

കുടുംബസമേതം സ്വകാര്യ സന്ദർശനത്തിന് മമ്മൂട്ടി യു.കെയിൽ എത്തി. ജൂലായ് 1ന് മടങ്ങി എത്തുന്ന മമ്മൂട്ടി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ജൂലായ് 1 ന് കൊച്ചിയിൽ ഗൗതം മേനോൻ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ടർബോ വിജയാഘോഷത്തിന്റെയും അറബി പതിപ്പിന്റെ ടീസർ റിലീസിന്റെയും ഭാഗമായി യു.എ.ഇ.യിൽഎത്തിയ മമ്മൂട്ടി ഇവിടെ നിന്ന് കുടുംബസമേതം യു.കെ.യിലേക്ക് പുറപ്പെടുകയായിരുന്നു. ഷാർജ സെൻട്രൽ മാളിൽ ആയിരുന്നു ടർബോ വിജയ ആഘോഷം. ടർബോ ജോസ് എന്ന മമ്മൂട്ടി കഥാപാത്രത്തിന് അറബിയിൽ ഇട്ട പേര് ജാസിം ടർബോ എന്നാണ്. ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 70 കേടിയിലധികം രൂപ ടർബോ നേടി . ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അതേസമയം തമിഴിലെ പ്രശസ്ത സംവിധായകനും മലയാളിയുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ചെന്നൈയും ലൊക്കേഷനാണ്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.

സാമന്തയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം സാമന്തയ്ക്ക് എത്താൻ കഴിയാത്ത സാഹചര്യമായതിനാൽ തമിഴിൽ നിന്നുള്ള പുതുമുഖം നായികയായി എത്തുമെന്നാണ് വിവരം. നവാഗതനായ ഡിനു ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിൽഗൗതം മേനോൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.