സ്പോട്ട് അലോട്ട്മെന്റ്
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി.കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലെകോളേജുകളിലേക്കുള്ള അലോട്ട്മെന്റ് ഇന്ന് പാളയം ക്യാമ്പസിലെ സെനറ്റ് ഹാളിലും,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട മേഖലകളിലെ കോളേജുകളിലേക്കുള്ള അലോട്ട്മെന്റ് 2ന് കൊല്ലം എസ്. എൻ കോളേജിലും നടത്തും. വിവരങ്ങൾ http://admissions.keralauniversity.ac.inൽ.
കണ്ണൂർ സർവകലാശാല
പ്രൊജക്ട്
മൂല്യനിർണയം
അഫിലിയേറ്റഡ് കോളേജുകളിലെയും,സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) മേയ് 2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണയം/വൈവ-വോസി പരീക്ഷകൾ 5, 6,9,12 തീയതികളിലായി അതത് കോളേജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
1ന് നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് സൈക്കോളജി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയം/വൈവ-വോസി എന്നിവ 5ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു.
കഴിഞ്ഞമാസം 29ന് തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്നിക്കൽ സ്റ്റഡീസിൽ വച്ചും 30ന് മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ചും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ഏപ്രിൽ 2024) പ്രായോഗിക പരീക്ഷകൾ 2ലേക്കും 5ലേക്കും മാറ്റി.
പി.ജി പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് 4 വരെ അവസരം. അപേക്ഷ സമർപ്പിക്കുന്നതിനായി https://admission.kannuruniversity.ac.in സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |