ഐഐടി മദ്രാസ് ബി.ടെക് വിദ്യാർത്ഥികൾക്കായി ആറു മാസത്തെ ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ആറാമത്തെ സെമെസ്റ്ററിൽ കോർ കോഴ്‌സുകളുണ്ടാകില്ല. വിദ്യാർത്ഥികൾക്ക് സ്‌കിൽ കൈവരിക്കുന്നതിന് ഇതിലൂടെ അവസരങ്ങൾ ലഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം പ്ലേസ്‌മെന്റ് ലഭിക്കാൻ സഹായിക്കും. www.iitm.ac.in.
ഇന്റേൺഷിപ്പ്
@ Deloitte
മുംബൈയിൽ ഡെലോയിറ്റിൽ നിയമ ബിരുദ വിദ്യാർത്ഥികൾക്ക് ലീഗൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലയളവ്. www.umitra@deloitte.com.
സാഥീ ഓൺലൈൻ
കോച്ചിംഗ്
ജെ.ഇ.ഇ മെയിൻ 2025 പരീക്ഷയ്ക്കുള്ള ഓൺലൈൻ കോച്ചിംഗ് പോർട്ടൽ SATHEE വഴി ഐ.ഐ.ടി,കാൺപൂർ
45 ദിവസത്തെ കോച്ചിംഗ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോച്ചിംഗ് സൗജന്യം. www.sathee.iitk.ac.in.
മാനേജിൽ അഗ്രിബിസിനസ്സ്
മാനേജ്മന്റ് പ്രോഗ്രാം
ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെന്റ് (മാനേജ്) അഗ്രിബിസിനസ് മാനേജ്മെന്റിലെ രണ്ടു വർഷ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ മികച്ച പ്ലേസ്‌മെന്റുള്ള പ്രോഗ്രാമാണിത്. ഭക്ഷ്യ സംസ്‌കരണം,ഭക്ഷ്യ റീറ്റെയ്ൽ,ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ,അഗ്രിബിസിനസ് കമ്പനികൾ,ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ,ബാങ്കുകൾ,ഇൻഷുറൻസ് കമ്പനികൾ എന്നിവിടങ്ങളിൽ അഗ്രിബിസിനസ് മാനേജ്മന്റ് പൂർത്തിയാക്കിയവർക്ക് മികച്ച തൊഴിലവസരങ്ങളുണ്ട്. അപേക്ഷകർ കാർഷിക,വെറ്ററിനറി,ഫിഷറീസ് മറ്റു അനുബന്ധ കോഴ്‌സുകളിൽ 50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. CAT 2024 സ്‌കോർ വിലയിരുത്തിയാണ് അഡ്മിഷൻ. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം,100 ശതമാനം പ്ലേസ്‌മെന്റ്,മികച്ച ഭൗതിക സൗകര്യം എന്നിവ മാനേജിന്റെ പ്രത്യേകതകളാണ്. അപേക്ഷ www.manage.gov.in വഴി സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |